നെ​ടു​മ​ങ്ങാ​ട്: മു​ള​മു​ക്ക് -മു​ല്ല​ശേ​രി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലുംഗ​ർ​ത്ത​ങ്ങ​ൾ രൂപപ്പെട്ടതാ യി പരാതി. വഴ​യി​ല-​പ​ഴ​കു​റ്റി നാ​ലുവ​രി പാ​ത​യു​ടെ നി​ർ​മാ ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​യി​ൻ റോ​ഡു​ക​ൾ അ​ട​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സ​വും നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് മു​ള​മു​ക്ക് റോ​ഡ് വ​ഴി പോ​കു​ന്ന​ത്.

മു​ള​മു​ക്ക് മു​ത​ൽ മു​ല്ല​ശേ​രി വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളിലാ ണു ഗ​ർ​ത്ത​ങ്ങ​ൾ രൂപപ്പെട്ടിരി ക്കുന്നത്. ഒ​രു വാ​ഹ​നം വ​ന്നാ​ൽ മ​റ്റു വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​നോ കാ​ൽന​ട​ യാത്ര ക്കാരനു മാ​റി​നി​ൽ​ക്കാ​നോ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡു വ​ക്കി​ലെ കു​ഴി​യി​ൽവീ​ണു അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കുന്നതും പ​തി​വാ​ണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെ നുള്ള ആവശ്യവും ശക്തമായി.