പേ​രൂ​ര്‍​ക്ക​ട: ഡേ ​കെ​യ​റി​ല്‍ നി​ന്നു വീ​ട്ടി​ലേ​ക്കു വന്ന കു​ഞ്ഞി​ന്‍റെ മു​തു​കി​ല്‍ മു​റി​വേ​റ്റ പാടുകൾ‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു പ​രാ​തി ന​ല്‍​കി.

പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ല്‍ നി​ന്നു​ള്ള അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡേ ​കെ​യ​റി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യെ​ങ്കി​ലും സ്ഥാ​പ​നം ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

തു​രു​ത്തു​മ്മൂ​ല എം.​ജി ന​ഗ​ര്‍ സ്വ​ദേ​ശി​നി വി​ബി വി​ല്ലി (36)യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 17-നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ന്നു​വൈ​കു​ന്നേ​രം ഇ​ള​യ​മ​ക​ളെ ഡേ ​കെ​യ​റി​ല്‍ നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​രു​മ്പോ​ഴാ​ണ് കു​ട്ടി​യു​ടെ മു​ഖ​ഭാ​വം ശ്ര​ദ്ധി​ച്ച മാ​താ​വ് ശ​രീ​ര​മാ​കെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മുറി വേറ്റ പാടുകൾ‍ ക​ണ്ടെ​ത്തി​യ​ത്.