ആശമാരുടെ സമരം സർക്കാരിന് ശാപമാകും: കെ. മുരളീധരൻ
1567421
Sunday, June 15, 2025 6:03 AM IST
നെടുമങ്ങാട്: ആശാവർക്കർമാർ അതിജീവനത്തിനായി നടത്തുന്ന സമരം ഇടതു സർക്കാരിന് ശാപമായി മാറുമെന്നും, ജനകീയ കോടതിയിൽ ഈ സർക്കാർ ഒലിച്ചുപോകുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ തേടിയുള്ള ആശാവർക്കർമാരുടെ സമരസന്ദേശയാത്രയുടെ തിരുവനന്തപുരം ജില്ലയിലെ ഒന്നാമത്തെ സമാപന സമ്മേളനം നെടുമങ്ങാട്ട് ഉദ്ഘാടനം ചെ യ്യുകയായിരുന്നു കെ. മുരളീധരൻ. ജനകീയ സമരങ്ങൾ സർക്കാറുകൾ കാണാതിരുന്നാൽ കാലം കണക്കു ചോദിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗത്തിൽ സമരജാഥാ ക്യാപ്റ്റൻ എം.എ. ബിന്ദു സ്വീകരണം ഏറ്റുവാങ്ങി. സമരസമിതി നേതാക്കളായ എസ്. മിനി, റോസമ്മ, ഉഷ കുമാരി, സ്വാഗതസംഘം ഭാരവാഹികളായ വട്ടപ്പാറ ചന്ദ്രൻ, പൂങ്കുമൂട് അജി, സംഗീതാ രാജേഷ്, അബ്ദുൽ കലാം, അഡ്വ. ഫാത്തിമ, തുടങ്ങിയവർ പ്രസംഗിച്ചു.