പുത്തനമ്പലം അംബേദ്കർ ഗ്രാമം നവീകരണത്തിന് തുടക്കമായി
1567215
Saturday, June 14, 2025 7:04 AM IST
നെയ്യാറ്റിന്‍കര : നഗരസഭയിലെ പുത്തനമ്പലം അംബേദ്കർ ഗ്രാമം നവീകരണത്തിനു തുടക്കമായി. പട്ടികജാതി വികസന വകുപ്പ് വിഭാവനം ചെയ്ത അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ വീടുകളുടെ നവീകരണം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, കൗണ്‍സിലര്‍ പ്രസന്നകുമാര്‍, മുന്‍ കൗണ്‍സിലര്‍ ബി.എസ് ചന്തു എന്നിവര്‍ സംബന്ധിച്ചു.
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ കാരോട് പഞ്ചായത്തിലെ വെട്ടുവിള അംബേദ്കർ ഗ്രാമം നവീകരണത്തിനും കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. നവീകരണ പ്രവൃത്തികള്‍ക്കായി 37 ലക്ഷം രൂപയാണ് അനുവദിച്ചത്.