ഹിന്ദു മതവും ഹിന്ദുത്വവാദവും രണ്ട്: ബിനോയ് വിശ്വം
1567216
Saturday, June 14, 2025 7:04 AM IST
നെടുമങ്ങാട് : ഹിന്ദു മതവും ഹിന്ദുത്വ വാദവും രണ്ടാണെന്നും ഹിന്ദുത്വ വാദം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്ത്യൻ പേരാണെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാത്തരം തീവ്രവാദത്തിനും കമ്മ്യൂണിസ്റ്റുകാർ എതിരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നെടുമങ്ങാട് മണ്ഡലം സമ്മേളത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം വെമ്പായം സി. കൃഷ്ണൻനായർ നഗറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനവും ബഹുജനറാലിയും റെഡ് വോളന്റിയർ പരേഡും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മന്ത്രി സി.ദിവാകരൻ,സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വേണുഗോപാലൻ നായർ,
പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ,പി.എസ്.ഷൗക്കത്ത്,ജോർജ് തോമസ്, മനോജ് ബി.ഇടമന,എംജി.രാഹുൽ,കെ.ദേവകി,രാഖി രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് മണ്ഡലം സെക്രട്ടറി പി.എസ്.ഷെരീഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.