പാ​റ​ശാ​ല: ഗ​വ.​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഓ​ര്‍​മയി​ല്‍ എ​ന്നെ​ന്നും വി​നോ​ദി​നി ടീ​ച്ച​ര്‍ എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഡി.​സു​രേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബെ​ന്‍ ഡാ​ര്‍​വി​ന്‍​ടീ​ച്ച​റെ സം​ബ​ന്ധി​ച്ച ഡോ​ക്യു​മെ​ന്‍റ​റി സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. കൈ​റ്റ് സി​ഇ​ഒ അ​ന്‍​വ​ര്‍ സാ​ദ​ത്ത് ടീ​ച്ച​റെ അ​നു​സ്മ​രി​ച്ചു. കൈ​റ്റ് ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര എ. ​ഇ. ഒ.​ഷി​ബു പ്രേം​ലാ​ല്‍ വി​നോ​ദി​നി ടീ​ച്ച​ര്‍ സ്മാ​ര​ക ഗ​ണി​ത പ്ര​തി​ഭാ​പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു.

വി​ദ്യാ​ല​യ​ത്തി​ലെ ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി​ന് വി​നോ​ദി​നി​ടീ​ച്ച​ര്‍ സ്മാ​ര​ക ലാ​ബ് എ​ന്ന് എ​ച്ച്എം നാ​മ​ക​ര​ണം ന​ട​ത്തി.

വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ൽ ഡോ. ​വി​ശാ​ഖ്,ബി​ജു, മോ​ഹ​ന്‍​കു​മാ​ര്‍ , പ്രി​ന്‍​സി​ൽ റാ​ണി ടീ​ച്ച​ര്‍, അ​ഗ​സ്റ്റി​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ടീ​ച്ച​റു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ല്‍ പു​ഷ്പാ​ര്‍​പ്പ​ണം ന​ട​ന്നു.