തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ലെ ക​രി​യ​പ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ "ല​ഹ​രി വി​മു​ക്ത കേ​ര​ളം' എ​ന്ന പേ​രി​ൽ സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു. ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ആ​ന​ന്ദ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ൻ​സി‌​സി ഡ​യ​റ​ക്ട​റേ​റ്റ് (കേ​ര​ളം ആ​ൻ​ഡ് ല​ക്ഷ​ദ്വീ​പ്) അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ജി. ​ര​മേ​ശ് ഷ​ൺ​മു​ഖം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ന​വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ ​ആ​ർ ജ്യോ​തി​ലാ​ൽ, എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ഡ​റ്റു​ക​ൾ തെ​രു​വു നാ​ട​കം, സ്കി​റ്റ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള ഓ​ഫീ​സ​ർ​മാ​ർ, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​ർ, പി​ഐ, സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.