ശബ്ദ ഹിയറിംഗ് പട്ടത്ത് പ്രവർത്തനം തുടങ്ങി
1567415
Sunday, June 15, 2025 5:55 AM IST
തിരുവനന്തപുരം: കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ക്കു ശാശ്വത പരിഹാരമായി നിലകൊള്ളുന്ന ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റര്‍ എല്‍എല്‍പി (രജി.) തിരുവനന്തപുരം ഈസ്റ്റ് പട്ടത്തുള്ള റ്റികെഡി റോഡില്‍ ഐഎസ്ആര്‍ഒ പോളിക്ലിനിക്കിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു.
പരിചയസമ്പന്നരും വിദഗ്ധരുമായ ഓഡിയോളജിസ്റ്റുകളുടെയും അതിനൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കേള്‍വി പരിശോധനയും ശ്രവണ സഹായികളുടെ ട്രയലും ജൂണ്‍ 30 വരെ പട്ടത്തുള്ള ക്ലിനിക്കില്‍ ഉണ്ടായിരിക്കും.
പുറത്തു കാണാത്ത രീതിയില്‍ ചെവിക്കുള്ളില്‍ വയ്ക്കുന്ന ജര്‍മന്‍ നിര്‍മിത ബ്രാന്‍ഡഡ് ശ്രവണ സഹായികള്‍ പ്രത്യേക ഡിസ്കൗണ്ടിലും പഴയ ശ്രവണ സഹായികള്‍ എക്സ്ചേഞ്ച് ഓഫറിലും ഉദ്ഘാടന ഓഫറായി നല്‍കുന്നതാണ്. ബാറ്ററി ശ്രവണ സഹായികള്‍ മാറ്റി പുതിയ റീചാര്‍ജിംഗ് ശ്രവണസഹായികളായി മാറ്റിയെടുക്കാനും അവസരമുണ്ട്.
തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ തെക്കേക്കര ക്ലീനിക്കിന്റെ ആശീര്‍വാദകര്‍മം നടത്തി. നോവലിസ്റ്റ് ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു.
പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്, ജെ.ആര്. പദ്മകുമാര്‍, ഐ.പി. ബിനു, വിനോദ് തിരുമൂലപുരം, കോട്ടത്തല മോഹനന്, ഡോ.ഡി. ഹരിപ്രസാദ്, ബില്ജിന് തോമസ്, സാന്‍ന്താ ജോസ്, ഡെയ്സി ജേക്കബ്, അമ്പിളി ജേക്കബ് പ്രസംഗിച്ചു.