തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ മ​ഹി​ളാ​പ്ര​ധാ​ൻ ഏ​ജ​ന്‍റാ​യി ബാ​ല​രാ​മ​പു​രം പോ​സ്റ്റോ​ഫീ​സ് മു​ഖേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി. ​അം​ബി​ക, പൂ​വാ​ർ പോ​സ്റ്റോ​ഫീ​സ് മു​ഖേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ. ​ജ​യ​കു​മാ​രി എ​ന്നി​വ​രെ സ​സ്പെ​ന്‍റു ചെ​യ്തു.

ഏ​ജ​ൻ​സി പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലും ഏ​ജ​ൻ​സി ച​ട്ട​പ്ര​കാ​രം നി​ക്ഷേ​പ​ക​രി​ൽ നി​ന്നും കൈ​പ്പ​റ്റി​യ മാ​സ​ത്ത​വ​ണ​ക​ൾ ഒ​ടു​ക്കാ​ത്ത​തി​നാ​ലും നി​ര​വ​ധി ത​വ​ണ താ​ക്കീ​ത് ന​ൽ​കി​യി​ട്ടും വീ​ഴ്ച ആ​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലു​മാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ‌ഇ​രു​വ​രേ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഈ ​ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന പോ​സ്റ്റോ​ഫീ​സി​ൽ ആ​ർ​ഡി നി​ക്ഷേ​പം ന​ട​ത്തി വ​രു​ന്ന മു​ഴു​വ​ൻ നി​ക്ഷേ​പ​ക​രും അ​താ​ത് പോ​സ്റ്റോ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം.

പ​രാ​തി​യു​ള്ള​വ​ർ പാ​റ​ശാ​ല ബ്ലോ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​വി​ധ പ​ണ​മി​ട​പാ​ടും ഈ ​മ​ഹി​ളാ​പ്ര​ധാ​ൻ ഏ​ജ​ന്‍റു​മാ​രു​മാ​യി ന​ട​ത്താ​ൻ പാ​ടി​ല്ലാ​യെ​ന്ന് ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. മ​ഹി​ളാ​പ്ര​ധാ​ൻ ഏ​ജ​ന്‍റു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ പ​രാ​തി​ക​ളും ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ജി​ല്ലാ ഓ​ഫീ​സ​റെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ഫോ​ൺ നം. 0471-2478731.