വിമാനാപകടം; മരണപ്പെട്ടവർക്ക് വെള്ളനാടിന്റെ ആദരാഞ്ജലി
1567422
Sunday, June 15, 2025 6:03 AM IST
നെടുമങ്ങാട്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് വെള്ളനാടിന്റെ ആദരാഞ്ജലി. വെള്ളനാട്ടുകാരൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജംഗ്ഷനിൽ ദീപം തെളിയിച്ചാണ് ആദരാഞ്ജലി അർപ്പിച്ചത്.
പഞ്ചായത്തംഗം വാളിയറ സന്തോഷ്, വെള്ളനാട്ടുകാരൻ ജനകീയ കൂട്ടായ്മ രക്ഷാധികാരി ആർ. മണികണ്ഠൻ, പ്രസിഡന്റ് കെ.എസ്. പ്രവീൺകുമാർ, സെക്രട്ടറി സി.എസ്. സച്ചിൻ, വൈസ് പ്രസിഡന്റ് വെള്ളനാട് രാജേഷ്, ജോയിന്റ് സെക്രട്ടറിമാരായ ആർ. പ്രമോദ്, സാരംഗ്, ശ്രീകിരൺ, ദേവനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.