വാഹനത്തിന് തീ പിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
1567208
Saturday, June 14, 2025 6:54 AM IST
മെഡിക്കല്‍കോളജ്: ഉള്ളൂര്‍ ജംഗ്ഷനില്‍ ഫുഡ് ഡെലിവറി വാഹനത്തിന് തീ പിടിച്ചു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15നായിരുന്നു സംഭവം. മെഡിക്കല്‍കോളജില്‍ നിന്ന് ഉള്ളൂര്‍ ജംഗ്ഷന് വഴി ആക്കുളത്തേക്ക് പോകുകയായിരുന്ന പിക് അപ് ഓട്ടോയ്ക്കാണ് തീ പിടിച്ചത്.
സീബറി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ കിരണ്‍ ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. നാട്ടുകാരും ഡ്രൈവറും ചേര്‍ന്നു തീ കെടുത്തുകയിരുന്നു.