ടീം വിഴിഞ്ഞം വിദ്യാർഥികളെ അനുമോദിച്ചു
1568019
Tuesday, June 17, 2025 6:30 AM IST
വിഴിഞ്ഞം: ടീം വിഴിഞ്ഞം സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ടീം വിഴിഞ്ഞം പ്രസിഡന്റ് സാദിക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുൻ പ്രസിഡന്റ് സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു.
ജലീൽ തൈവിളാകം, ടീം വിഴിഞ്ഞം ട്രഷറർ ഒ എസ് ഷാജഹാൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീം വിഴിഞ്ഞം സെക്രട്ടറി എൻ നൗഷാദ് സ്വാഗതവും, നഹാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.