സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
1567803
Monday, June 16, 2025 6:54 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കൊന്പൻസ് ഫുട്ബോൾ ടീം പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. കഴിഞ്ഞ ദിവസം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 16 വിഭാഗം ഫൈനലിൽ പുല്ലുവിള ലിയോ 13 സ്കൂൾ ചാന്പ്യന്മായി.
എംവിഎച്ച്എസ്എസ് അരുമാനൂരിനെ 3-0 ത്തിന് തോൽപ്പിച്ചാണ് ലിയോ 13 പുല്ലുവിള കപ്പടിച്ചത്. മികച്ച പ്ലെയേർസായി ക്രിസ്റ്റ്യാനോ റൊണാൾഡോയും, അരവിന്ദും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സഞ്ജു മികച്ച ഗോൾ കീപ്പറായി.
അണ്ടർ 14 വിഭാഗത്തിൽ സെന്റ് മാത്യൂസ് പൊഴിയൂർ സ്കൂൾ ലിയോ 13 പുല്ലുവിളയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു. ഈ വിഭാഗത്തിൽ ബെസ്റ്റ് ഗോൾ കീപ്പറായി അനന്തുവും മികച്ച കളിക്കാരനായി എബിനെയും തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ ലിയോ 13 പുല്ലുവിളയും പൊഴിയൂർ ഗവണ്മെന്റ് യുപിഎസും പൊഴിയൂർ തമ്മിൽ നടന്ന മത്സരത്തിൽ 40 ഗോളുകൾക്ക് ലിയോ 13 പുല്ലുവിള വിജയിച്ചു.
മികച്ച പ്ലേയർക്കുള്ള ട്രോഫി ദർശന രാജും, പ്ലേയർ ഓഫ് ദി ടൂർണമെന്റായി സ്റ്റഫീനയും, മികച്ച ഗോൾ കീപ്പറായി സോജയെയും തെരഞ്ഞെടുത്തു. കൊന്പൻസ് സ്പോർട്സ് ഫൗണ്ടേഷൻ ഉടമകളായ ജി. വിജയരാഘവൻ, കെ.സി. ചന്ദ്രഹാസൻ, ടി.ജെ. മാത്യു, ടെറൻസ് അലക്സ് എന്നിവർ ചേർന്നു സമ്മാനവിതരണം നടത്തി.