വിജയോത്സവം സംഘടിപ്പിച്ചു
1568022
Tuesday, June 17, 2025 6:30 AM IST
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസിലെ വിജയോത്സവം പാറശാല രൂപത ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 138 പേരെയും ഒന്‍പതു വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ച 27 പേരെയും യുഎസ്എസ് സ്കോളര്‍ഷിപ്പ് ജേതാക്കളെയും എന്‍ എംഎംഎസ് സ്കോളര്‍ഷിപ്പ് ജേതാവിനെയും ചടങ്ങില്‍ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് സി.എസ്. ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം മുഖ്യാതിഥിയായിരുന്നു. അധ്യാപക പ്രതിനിധി സിസ്റ്റര്‍ മെര്ലിന് മരിയ, ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ ശോഭിത ജോസ്, പിടിഎ വൈസ് പ്രസിഡന്റ് എസ്.എസ്. വീണ എന്നിവര്‍ പ്രസംഗിച്ചു. രംഗപൂജ, അനുമോദനഗാനം എന്നിവയും നടന്നു.