ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1567837
Monday, June 16, 2025 10:18 PM IST
വിഴിഞ്ഞം: ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. അതിയന്നൂർ താന്നിമൂട് തോപ്പുവിള വീട്ടിൽ ചന്ദ്രന്റെ ഭാര്യ സൗദാമിനി (65)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ വിഴിഞ്ഞം ഉച്ചക്കടയിലായിരുന്നു സംഭവം.
ഉച്ചക്കടയിൽ താമസിക്കുന്ന മകൻ ജയകുമാറിന്റെ വീട്ടിലേക്ക് പോകാൻ ബസിറങ്ങി നടന്നു വരുന്നതിനിടയിലാണ് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗദാമിനിയെ നാട്ടുകാർ തെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരിച്ചു. വിഴിഞ്ഞം പോലീസ്മേൽ നടപടി സ്വീകരിച്ചു.