ഒരു വയസുകാരിയുടെ തലയില്‍ സ്റ്റീല്‍പാത്രം കുടുങ്ങി
1567804
Monday, June 16, 2025 6:54 AM IST
പേരൂര്‍ക്കട: ഒരു വയസുകാരിയുടെ തലയില്‍ കുടുങ്ങിയ കുഴിവുള്ള സ്റ്റീല്‍പാത്രം ഏറെനേരത്തെ പരിശ്രമത്തിനുശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നീക്കി. പൂജപ്പുര കേശവന് നഗര്‍ റോഡ് അശോക് ഭവനില്‍ അശോക് കുമാറിന്റെ മകളുടെ തലയിലാണ് പാത്രം കുടുങ്ങിയത്.
ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി പാത്രമെടുത്തു തലയില്‍ കമിഴ്ത്തുകയായിരുന്നു. വേദനകൊണ്ടു കുട്ടി കരഞ്ഞതോടെ വീട്ടുകാര്‍ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ കുട്ടിയുമായി എത്തുകയായിരുന്നു.
സേന കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണു കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗ്രേഡ് എസ്ടിഒ സതീഷ്കുമാര്‍, എസ്എഫ്ആര്‍ഒ ഷാഫി എന്നിവര്‍ നേതൃത്വം നല്കി.