വീട്ടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടയാൾ മരിച്ചു
1567838
Monday, June 16, 2025 10:18 PM IST
പാലോട് : വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടയാൾ മരണമടഞ്ഞു. പെരിങ്ങമ്മല പാപ്പനംകോട് വേലൻ വെട്ടി വീട്ടിൽ ഹണി(44) യാണ് മരിച്ചത്. വീട്ടിൽ ഒറ്റക്കായിരുന്നു താമസം.
തലയിൽ പരിക്ക് പറ്റിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പാലോട് ഹിമ വെസ്സൽസ് സ്ഥാപനത്തിന്റെ ഉടമയാണ്.പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: രേവതി. മകൻ: ഇവാൻ.