നെ​ടു​മ​ങ്ങാ​ട് : ഓ​ട്ടോ​റി​ക്ഷ​യും ബു​ള്ള​റ്റും ഇ​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞു മാ​താ​വി​ന്‍റെ ക​യ്യി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. വി​തു​ര ജു​മാ മ​സ്ജി​ദി​നു സ​മീ​പം ഷി​ജാ​ദ് മ​ൻ​സി​ലി​ൽ ഷി​ജാ​ദ് -നൗ​ഷി​മ ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​ൻ ആ​ബി​സ് മി​ൻ​ഹാ​ൻ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് നെ​ടു​മ​ങ്ങാ​ട് പൊ​ന്മു​ടി റോ​ഡി​ൽ മ​ല്ല​മ്പ്ര കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​തു​ര ഭാ​ഗ​ത്തു നി​ന്നും നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ റി​ക്ഷ​യി​ൽ മു​ന്നു മ​ക്ക​ളു​മാ​യി മാ​താ​വ് യാ​ത്ര ചെ​യ്യ​വേ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബു​ള്ള​റ്റ് ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ മ​റി​ഞ്ഞു. മാ​താ​വി​ന്‍റെ ക​യ്യി​ലി​രു​ന്ന കു​ഞ്ഞ് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​നും, പി​ജി വി​ദ്യാ​ർ​ഥി​യു​മാ​ണ് ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​ർ പൊ​ന്മു​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​വി​നും പ​രി​ക്കു​ണ്ട്.