പഠനോപകരണ വിതരണം
1568030
Tuesday, June 17, 2025 6:31 AM IST
നെടുമങ്ങാട് : താലൂക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അ നുമോദനവും പഠനോപകരണ വിതരണവും നടത്തി. റിട്ട. അധ്യാപകൻ രത്നരാജ് ഉ ത്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എസ്. പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മന്നൂർക്കോണം സത്യൻ, ശോഭന, മാർട്ടിൻ ജോസ്, അക്ഷയ് രാജ്,ഇനി ജി മാർട്ടിൻ, സുജികുമാർ എന്നിവർ സംസാരിച്ചു.