ജീവിതമൂല്യങ്ങള്‍ സദാ സംരക്ഷിക്കണം: ഡോ. തോമസ് മാര്‍ യൗസേബിയോസ്
1567808
Monday, June 16, 2025 7:09 AM IST
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ "ദീപിക നമ്മുടെ ഭാഷ' പദ്ധതിക്ക് തുടക്കം കുറിച്ചു.
പാറശാല രൂപത അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് സ്കൂളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ദീപിക പത്രം നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ജീവിതത്തെ ഗൗരവമായി വീക്ഷിക്കണമെന്നും നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യത്തിലെത്തിച്ചേരണമെന്നും ജീവിതമൂല്യങ്ങള്‍ സദാ സംരക്ഷിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓർമിപ്പിച്ചു.
ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജര്‍ ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ ആമുഖപ്രസംഗം നടത്തി. ദീപിക നെയ്യാറ്റിന്‍കര രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിബിന്‍രാജ്, സെന്റ് ക്രിസോസ്റ്റംസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ശോഭിത ജോസ് ഡിഎം, അതിയന്നൂര്‍ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദീപിക തിരുവനന്തപുരം സര്കുലേഷന് മാനേജര്‍ ഇ.വി. വര്‍ക്കി സ്വാഗതവും നെയ്യാറ്റിന്‍കര ഏരിയ മാനേജര്‍ രാജീവ് നന്ദിയും പറഞ്ഞു.