ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രെ അ​നു​സ്മ​രി​ച്ചു
Tuesday, December 6, 2022 11:45 PM IST
കോ​ഴി​ക്കോ​ട്: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ 8-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് പ്രീ-​റി​ക്രൂ​ട്ട്മെ​ന്‍റ് ട്രൈ​യി​നിം​ഗ് സെ​ന്‍റ​ൽ (പി​ആ​ർ​ടി​സി) അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ദീ​ർ​ഘ​കാ​ലം സ്ഥാ​പ​ന​ത്തി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്ന ജ​സ്റ്റി​സ് കൃ​ഷ്ണ​യ്യ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ഡ്വ. എ, ​ന​വാ​സ് ജാ​ൻ പ​റ​ഞ്ഞു. പി​ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ സെ​റീ​ന ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പ്ര​ബീ​ഷ് കു​മാ​ർ , പി. ​ര​ഞ്ജി​നി, കെ.​വി. ദീ​ജ,എം.​പി. ഷി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക​ഇം​ഗ്ലീ​ഷ് - മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി ആ​ദ്യ​വാ​രം ന​ട​ത്തു​മെ​ന്ന് അ​ഡ്മി​നി​സ്ടേ​റ്റ​ർ അ​റി​യി​ച്ചു. പി. ​രാ​മ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പി.​എ​സ്. അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.