കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചേല്പ്പിച്ചവരെ ആദരിച്ചു
1601723
Wednesday, October 22, 2025 5:11 AM IST
കൂടരഞ്ഞി: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമകളെ കണ്ടെത്തി തിരികെ നല്കിയ ഹസീബ റസാഖ്, അമ്പിളി മനോജ്, ബെന്നി സല്‍ക്കല എന്നിവരെ മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
ലിന്റോ ജോസഫ് എംഎല്‍എ ഉപഹാരം നല്കി. മൗണ്ട് ഹീറോസ് അഡ്മിന് അനീഷ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. രവീന്ദ്രന്, മെമ്പര്‍മാരായ ബോബി ഷിബു, ബാബു മൂട്ടോളി, സണ്ണി പെരികിലംതറപ്പേല്‍, അഡ്വ. സിബു തോട്ടത്തില്‍, ഫെബിന് കുന്നത്ത്, ജയേഷ് സ്രാമ്പിക്കല്‍, സോളി ജയ്സണ്‍, റെജി ജോണ്‍, വിപിന്‍ കുന്നത്ത് എന്നിവര്‍ നേതൃത്വം നല്കി.