ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി കൂട്ടിലായി
1601257
Monday, October 20, 2025 5:03 AM IST
കൂടരഞ്ഞി: പെരുമ്പൂളയിലെ കിണറിൽ വീണ പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് പുലി കെണിയിലകപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. താമരശേരി ഫോറസ്റ്റ് ഓഫീസിലെത്തിച്ച് പരിശോധന പൂർത്തിയാക്കി പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു.
കിണറില്‍ ഇറക്കാവുന്ന തരത്തിലുള്ള ചെറിയ കൂടായിരുന്നു സ്ഥാപിച്ചിരുന്നത്. പുലിയെ കൂടുതല്‍ പരിശോധനയ്ക്കു ശേഷം ഉള്‍ക്കാട്ടില്‍ തുറന്നുവിടുന്ന കാര്യം പി ന്നീട് തീരുമാനിക്കുമെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രോം ഷമീർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആൾമറയില്ലാത്ത കിണറിൽ പുലി വീണത്. ഗുഹ കണക്കെയുള്ള കിണറിലെ പൊത്തിലായിരുന്നു പുലി ഒളിച്ചിരുന്നത്.