യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
1600702
Saturday, October 18, 2025 4:47 AM IST
കൂരാച്ചുണ്ട്: കക്കയത്ത് വനം വകുപ്പിന്റെ ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എ.കെ. ശശീന്ദ്രനെ കരിങ്കൊടി കാണിക്കുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, മണ്ഡലം സെക്രട്ടറി ജാക്സ് കരിമ്പനക്കുഴി എന്നിവരെ കരിയാത്തുംപാറയിൽ വച്ച് അറസ്റ്റ് ചെയ്ത് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കക്കയം ഡാം സൈറ്റ് റോഡിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ സൗരവേലി സ്ഥാപിക്കാത്ത നടപടി, കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലെ വികസനമില്ലായ്മ, ഓട്ടോറിക്ഷ യാത്രയ്ക്കിടെ കാട്ടുപന്നിയിടിച്ചതിനെ തുടർന്ന് മരണപ്പെട്ട റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലാ എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.