കൂ​രാ​ച്ചു​ണ്ട്: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്ര​മു​ള്ള സ്റ്റാ​മ്പു​ക​ൾ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ല​ഭ്യ​മാ​കാ​ത്ത​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. നാ​ളെ രാ​വി​ലെ 10ന് ​ഗാ​ന്ധി ഫോ​ട്ടോ​ക​ൾ ടെ​ലി​കോം - വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​നും ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും അ​യ​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം അ​റി​യി​ച്ചു.

ലോ​ക്സ​ഭ എം​പി​മാ​ർ, കേ​ന്ദ്ര മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്ക് വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ഇ- ​മെ​യി​ൽ സ​ന്ദേ​ശം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യാ​ക്കോ​സ്, കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, രാ​ഹു​ൽ രാ​ഘ​വ​ൻ, വി​ഷ്ണു ത​ണ്ടോ​റ,

ജാ​ക്സ് ക​രി​മ്പ​ന​ക്കു​ഴി, അ​ജ്മ​ൽ ചാ​ലി​ടം, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ലി​ബി​ൻ പാ​വ​ത്തി​കു​ന്നേ​ൽ, അ​ക്ഷ​ത മ​രു​തോ​ട്ട്കു​നി​യി​ൽ, ഷാ​രോ​ൺ ചാ​ലി​ക്കോ​ട്ട​യി​ൽ, ദീ​പു കി​ഴ​ക്കേ​ന​ക​ത്ത്, സി.​എം. റി​ഷാ​ദ്, റീ​ത്ത തോ​മ​സ് പ്ര​സം​ഗി​ച്ചു.