കോ​ഴി​ക്കോ​ട്: മു​തി​ര്‍​ന്ന പൗ​ര​ന്മാ​രും ആ​രോ​ഗ്യ നി​യ​മ​പ​രി​ര​ക്ഷ​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സ്ത്രീ​ചേ​ത​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ചാ​ര സ​ദ​സ് ന​ട​ത്തി. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വ്യാ​യാ​മം, പോ​ഷ​ക​സ​മ്പു​ഷ്ട​മാ​യ ഭ​ക്ഷ​ണം, പൊ​തു​സ​മൂ​ഹ​വു​മാ​യു​ള്ള നി​ര​ന്ത​ര സ​മ്പ​ര്‍​ക്കം എ​ന്നി​വ ആ​വ​ശ്യ​മാ​ണെ​ന്നും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ അ​വ​ര​വ​രു​ടെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ല്‍ സ്വ​യം ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ. ​ന​ളി​നി​വാ​ര്യ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ​ചേ​ത​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. സു​പ്രി​യ , അ​ഡ്വ. ജി​ഷ പ​ള്ളി​ക്ക​ര എ​ന്നി​വ​ര്‍ ച​ര്‍​ച്ച ന​യി​ച്ചു. സ്ത്രീ​ചേ​ത​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഗീ​താ​റാ​ണി, ഡോ. ​എം.​കെ ശ്രീ​ല​ത, ശൈ​ല​ജ പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.