എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
1598819
Saturday, October 11, 2025 4:52 AM IST
ബാലുശേരി: എംഡിഎംഎയുമായി രണ്ട് യുവാക്കൾ ബാലുശേരി പോലീസിന്റെ പിടിയിൽ. കോക്കല്ലൂർ കുറുവച്ചാലിൽ നാസറിന്റെ മകൻ മൻഷിദ്, കുന്നത്തറ ഷാൻ മഹലിൽ മുഹമ്മദ് ഷനൂൻ എന്നിവരാണ് 12.3 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ പോലീസ് സംഘം, വാഹനം പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും 7000 രൂപയും നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തത്. പ്രതികൾ ഉപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.