കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു
1599080
Sunday, October 12, 2025 4:57 AM IST
പുല്ലുരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം നടത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അമൽ പന്തംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
താമരശേരി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഗിരീഷ് ജോൺ ജേഴ്സി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, വാർഡ് അംഗം മേഴ്സി പുളിക്കാട്ട്,
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, പ്രിൻസിപ്പൽ സുനിൽ ജോസഫ്, പ്രധാനാധ്യാപകരായ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, സിബി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. താമരശേരി കാർഷിക വികസന ബാങ്കാണ് ജേഴ്സി സ്പോൺസർ ചെയ്തത്.