തെരുവുനായ ശല്യം; മന്ത്രിക്ക് പോസ്റ്റ് കാർഡയച്ച് വിദ്യാര്‍ഥികള്‍
1598814
Saturday, October 11, 2025 4:52 AM IST
കൊയിലാണ്ടി: "തെരുവുനായയെ പേടിച്ച് ഞങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാതായി, സ്കൂളിൽ പോകാൻ പേടിയാകുന്നു, കളിക്കാൻ പറ്റുന്നില്ല...' വകുപ്പ് മന്ത്രിക്ക് പോസ്റ്റ് കാര്‍ഡ് വഴി വിദ്യാര്‍ഥികൾ നൽകിയ പരാതിയാണിത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവ. ഫിഷറീസ് എൽപി സ്കൂൾ, പൂക്കാട് മർച്ചന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ ചേമഞ്ചേരി സബ് പോസ്റ്റ്ഓഫീസിൽ നടത്തിയ ദേശീയ തപാൽ ദിനാചരണത്തിലാണ് വിദ്യാര്‍ഥികള്‍ തെരുവുനായ പേടി പങ്കുവച്ചത്.