ലോക തപാല്‍ ദിനം ആചരിച്ചു
1598378
Friday, October 10, 2025 3:58 AM IST
കോഴിക്കോട് : എന്‍ ഐ ടി കാലിക്കറ്റ് ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെയും കെട്ടാങ്ങല്‍ അമല റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക തപാല്‍ ദിനം ആചരിച്ചു. എന്‍ ഐ ടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് വി.ശാരദ അധ്യക്ഷത വഹിച്ചു.
എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ.പ്രസാദ് കൃഷ്ണയുംകാലിക്കറ്റ് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് വി ശാരദയും ചേര്‍ന്ന് പോസ്റ്റ് വുമണ്‍ കെ.ടി കവിതയെ പൊന്നാടയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചു.
സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ പി .പ്രമോദ് കുമാര്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രഫ.വര്‍ഗീസ് മാത്യു, പബ്ലിക് റിലേഷന്‍സ് ഇന്‍സ്പെക്ടര്‍ സി.ഹൈദര്‍ അലി , എന്‍.സത്യന് , പി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.