റോഡ് തകർച്ച; 13 മുതൽ ഓട്ടോ സർവീസ് നിർത്തുന്നു
1598383
Friday, October 10, 2025 4:04 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളിലൂടെ പൊന്മലപ്പാറ വഴി ചക്കിട്ടപാറക്കുള്ള റൂട്ടിൽ ഓട്ടോറിക്ഷകൾ 13 മുതൽ ഓട്ടം നിർത്തി വയ്ക്കുന്നു. പെരുവണ്ണാമൂഴി ഓട്ടോ കോർഡിനേഷൻ കമ്മിറ്റിയാണ് സർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡിന്റെ തകർച്ചയാണ് സർവീസ് നിർത്താൻ കാരണം. പെരുവണ്ണാമൂഴി മുതൽ സിആർപിഎഫ് മൈതാനം വരെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള പാതയിൽ നിറയെ കുഴിയാണ്.
ജലജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ റോഡ് തകർത്തതിനു ശേഷം പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് നടത്താൻ പാത നന്നാക്കിയെങ്കിലും അൽപ്പായുസാണ് ഉണ്ടായത്. ഈ റൂട്ടിലെ ജനങ്ങളുടെ ഏക ആശ്രയമായ ഓട്ടോറിക്ഷകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.