ചാ​ലി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള പ​തി​നാ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ എ​ത്തി​ച്ച് ഓ​ള​പ്പ​ര​പ്പി​ൽ ആ​വേ​ശ​ത്തി​ന്‍റെ തു​ഴ​യെ​റി​ഞ്ഞ ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വേ​ഗ​രാ​ജാ​ക്ക​ൻ​മാ​രാ​യി അ​ഴി​ക്കോ​ട​ന്‍ അ​ച്ചാം തു​രു​ത്തി. പാ​ലി​ച്ചോ​ൻ അ​ച്ചാം തു​രു​ത്തി എ ​ടീ​മി​നെ പി​ന്നി​ലാ​ക്കി​യാ​ണ് അ​ഴി​ക്കോ​ട​ന്‍ അ​ച്ചാം തു​രു​ത്തി ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ലെ ജ​ല​രാ​ജാ​ക്ക​ൻ​മാ​രാ​യ​ത്. അ​ണി​യ​ത്ത് സ​ജി​രാ​ജ്, അ​മ​ര​ത്ത് കെ.​പി. വി​ജേ​ഷും വ​ള്ളം നി​യ​ന്ത്രി​ച്ചു. കെ. ​ദീ​പേ​ഷ് ആ​യി​രു​ന്നു ടീം ​മാ​നേ​ജ​ർ.

എ​കെ​ജി പോ​ടോ​ത്തു​രു​ത്തി എ ​ടീം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​ൻ ജ​നാ​വ​ലി​യെ സാ​ക്ഷി​യാ​ക്കി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ൽ നി​ന്നും വി​ജ​യി​ക​ൾ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം ഒ​ന്ന​ര ല​ക്ഷം രൂ​പ, ഒ​രു ല​ക്ഷം രൂ​പ, അ​മ്പ​തി​നാ​യി​രം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മ​ന​ത്തു​ക ല​ഭി​ച്ച​ത്. പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​മാ​ണ് ബോ​ണ​സ്.