അവകാശ സംരക്ഷണ ദിനം ആചരിച്ചു
1599354
Monday, October 13, 2025 5:45 AM IST
കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ആഹ്വാനം ചെയ്ത "ഒക്ടോബർ 12 അവകാശ സംരക്ഷണ ദിനം' കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ആചരിച്ചു. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ക്രൈസ്തവർ നേരിടുന്ന വിവിധ പ്രതിസന്ധികൾ വിലയിരുത്തുകയും നീതിക്കായി പോരാടാനുള്ള ആഹ്വാനവും നടത്തി. നീതി ഔദാര്യമല്ല അവകാശമാണെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും കത്തോലിക്കാ കോൺഗ്രസ് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കിൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, ഷില്ലി സെബാസ്റ്റ്യൻ, ബിബിൻ കുന്നത്ത്, ഷിജി അവന്നൂർ, ജോജോ പള്ളിക്കാമഠത്തിൽ, ജോസഫ് നടുവിലേടത്ത്, ജയിംസ് വെട്ടുകല്ലും പുറത്ത്, അനീഷ് ചക്കാലക്കൽ എന്നിവർ നേതൃത്വം നൽകി.
ദേവഗിരി: കത്തോലിക്ക കോൺഗ്രസ് ദേവഗിരി യൂണിറ്റ് അവകാശ സംരക്ഷണ ദിനം ആചരിച്ചു.
ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയ്ക്കും നീതി നിഷേധത്തിനും എതിരേ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ 13ന് കാസർഗോഡ് നിന്നാരംഭിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് മുന്നോടിയായി ആണ് അവകാശ സംരക്ഷണ ദിനം ആചരിച്ചത്.
ദേവഗിരി യൂണിറ്റ് അവകാശ സംരക്ഷണ ദിന ഉദ്ഘാടനം ഡയറക്ടർ ഫാ. പോൾ കുരിക്കാട്ടിൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മാത്യു ചുങ്കപ്പുര പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.
ഗ്ലോബൽ പ്രവർത്തക സമിതി അംഗം കേണൽ മോഹനദാസൻ, വിൻസന്റ് പൊട്ടനാനിക്കൽ, കെ.സി. സെബാസ്റ്റ്യൻ, ഇ.ഡി. ബേബി, വി.വി. സെബാസ്റ്റ്യൻ, സണ്ണി പുളിക്കൽ, ഷിജി ജോസഫ്, സാനി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. അവകാശ സംരക്ഷണയാത്ര എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ഒക്ടോബർ 24 ന് തിരുവനന്തപുരത്ത് സമാപിക്കും.