ബ്ലാക്ക് ബെൽറ്റുമായി എട്ടാം ക്ലാസുകാരി
1599085
Sunday, October 12, 2025 4:57 AM IST
കോഴിക്കോട്: കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിരിക്കുകയാണ് എട്ടാം ക്ലാസുകാരി തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ സ്വദേശിയായ അനിറ്റ റോജൻ. മൂന്ന് വർഷത്തെ കഠിനാധ്വാനവും അർപ്പണബോധവുമാണ് അനിറ്റയെ ഈ നേട്ടത്തിലെത്തൻ സഹായിച്ചത്. മുതിർന്ന പലരും ആറും ഏഴുംവർഷം കഠിനാധ്വാനം ചെയ്തിട്ടാണ് ബ്ലാക്ക് ബെൽറ്റ് നേടുന്നത്.
പരിശീലകൻ രാജന്റെ പിന്തുണയാണ് അനിറ്റ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. തോട്ടുമുക്കം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് അനിറ്റ. ചുണ്ടത്തുപൊയിൽ സ്വദേശിയായ വെറ്റിലപ്പാറ ഹൈസ്കൂളിലെ അധ്യാപകൻ റോജന്റെയും എടവണ്ണ ഐഒഎച്ച്എസ്എസിലെ അധ്യാപിക അജി റോജന്റെയും മകളാണ്.