ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം
1599077
Sunday, October 12, 2025 4:57 AM IST
കൂരാച്ചുണ്ട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയ്ക്കും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പോലീസ് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, വി.എസ് ഹമീദ്, ഷാജു കാരക്കട,
പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, സണ്ണി പുതിയകുന്നേൽ, വിൻസി തോമസ്, ഒ.കെ. ബഷീർ, സജി ചേലാപറമ്പിൽ, തോമസ് കുമ്പുക്കൽ, ജോർജ് പൊട്ടുകുളത്തിൽ, സൂപ്പി തെരുവത്ത്, ജിനോ തച്ചിലാടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. കക്കയത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ബേബി തേക്കാനത്ത്, ജോൺസൺ കക്കയം, ചാക്കോ വല്ലയിൽ, പത്രോസ് പന്നിവെട്ടുപറമ്പിൽ, പി.എം. രാജേഷ്, അമൽജിത്ത് വല്ലയിൽ, നിപിൻ ഐക്കുളമ്പിൽ, ഷാജി നീർവീഴാകം എന്നിവർ നേതൃത്വം നൽകി.
താമരശേരി: പേരാമ്പ്ര സംഭവത്തിൽ പ്രതിഷേധിച്ച് താമരശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ പി.ടി. മുഹമ്മദ് ബാപ്പു അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി, ടി.ആർ.ഒ. കുട്ടൻ, പി. ഗിരീഷ് കുമാർ, പി.പി. ഗഫൂർ, എം.സി. നാസിമുദ്ദീൻ, എം.ടി. അയ്യൂബ് ഖാൻ, നവാസ് ഈർപ്പോണ, ജെ.ടി. അബ്ദുറഹിമാൻ, സമദ് കോരങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് സി. മുഹ്സിൻ, എ.പി. മൂസ, സത്താർ പള്ളിപ്പുറം, മഞ്ചിത കുറ്റ്യാക്കിൽ, കെ.പി. കൃഷ്ണൻ, ചിന്നമ്മ ജോർജ്, ഖദീജ സത്താർ എന്നിവർ നേതൃത്വം നൽകി.
തിരുവമ്പാടി: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവന്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, മില്ലി മോഹൻ, മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ, വിൻസന്റ് വടക്കേമുറി, രാജേഷ് ജോസ്, സഹീർ എരഞ്ഞോണ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: പേരാമ്പ്രയിലെ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ, ദീപു കിഴക്കേനകത്ത്, ലിബിൻ പാവത്തികുന്നേൽ, ജിജോ കപ്പലുമാക്കൽ, ഷാരോൺ ചാലിക്കോട്ടയിൽ, ബബീഷ്, ജിമ്മി വടക്കേകുന്നേൽ എന്നിവർ നേതൃത്വം നൽകി.
കുന്നമംഗലം: പേരാമ്പ്രയില് ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കുന്നമംഗലത്ത് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു.
അരിയിൽ മൊയ്തീൻ ഹാജി, വിനോദ് പടനിലം, ഒ. ഉസൈൻ, എം.പി. കേളുക്കുട്ടി, എം. ബാബുമോൻ, ബാബു നെല്ലുളി, എ.കെ. ഷൗക്കത്ത്, ടി.കെ ഹിതേഷ് കുമാർ, സി.പി. ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.