നിർമ്മല സ്കൂൾ ആർട്സ് ഫെസ്റ്റ്
1598376
Friday, October 10, 2025 3:58 AM IST
താമരശേരി: ചമൽ നിർമ്മല എൽപി സ്കൂൾ ആർട്സ് ഫെസ്റ്റ് "തകധിമി 2K25' സ്കൂൾ മാനേജർ ഫാ. ജിന്റോ വരകില്‍ ഉദ്ഘാടനം ചെയ്തു.
ലോകം അതിവേഗം മുന്നേറുകയാണ്. മാറുന്ന ലോകത്ത് വിജയിക്കണമെങ്കിൽ മാറ്റം ഉൾകൊള്ളാനും മാറ്റത്തിനൊപ്പം ഓടാനും കഴിയണമെന്നും ഇല്ലെങ്കിൽ പുറം തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.
എംപിടിഎ പ്രസിഡന്റ് ജിസ്ന സുരേഷ്, സ്കൂൾ ലീഡർ അലാനി ബിജു, പ്രധാനാധ്യാപിക റിൻസി ഷാജു, സ്റ്റാഫ് സെക്രട്ടറി ഗോൾഡ ബിജു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ക്രിസ്റ്റീന വർഗീസ്, അലിൻ ലിസ്ബത്ത്, ജദീറ റൗഷൽ, രാജീഷാ വിജയൻ നേതൃത്വം നൽകി.