ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു
1598821
Saturday, October 11, 2025 4:55 AM IST
കൂരാച്ചുണ്ട്: നിർമാണ പ്രവൃത്തി നിലച്ചുപോയ കക്കയം-മുതുകാട് റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കക്കയം കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു.
കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് കട്ടിക്കാന വിഷയാവതരണം നടത്തി. ജോൺസൻ കക്കയം, ചാക്കോ വല്ലയിൽ, കുഞ്ഞാലി കോട്ടോല, ഡാർളി ഏബ്രഹാം, നിസാം കക്കയം, വി.ടി. തോമസ്, സി.കെ. ഗോപാലൻ, പത്രോസ് പന്നിവെട്ടുപറമ്പിൽ, റോയി പുല്ലൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.