കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നൽകും
1599356
Monday, October 13, 2025 5:45 AM IST
താമരശേരി: കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർക്കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് 16ന് താമരശേരിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
താമരശേരിയിൽ സ്വീകരണം നൽകുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം ഫൊറോന ഡയറക്ടർ ഫാ. തോമസ് ചിലമ്പിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് രാജു മംഗലശേരി അധ്യക്ഷത വഹിച്ചു. സ്വീകരണ കമ്മിറ്റി ഭാരവാഹികളായി കത്തോലിക്കാ കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. തോമസ് ചിലമ്പിക്കുന്നിൽ (രക്ഷാധികാരി), രാജു മംഗലശേരി (ചെയർമാൻ), ജോബിഷ് തുണ്ടത്തിൽ (കൺവീനർ), ജോഷി മണിമല (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.