കട്ടിപ്പാറയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
1599351
Monday, October 13, 2025 5:45 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തുരുത്തി പള്ളി രാജുവിന്റെ വിളവെടുപ്പിന് പാകമായ കപ്പ കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി കൂട്ടം നശിപ്പിച്ചു.
പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ എല്ലാം കാട്ടുപന്നിയെത്തി ഇടവിള കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. കട്ടിപ്പാറ പഞ്ചായത്തിൽ തോക്ക് ലൈസൻസ് ലഭിച്ചവർ കുറവാണ്.
വനം വകുപ്പ് എം പാനൽ ഷൂട്ടർന്മാരെയും വേട്ട നായ്ക്കളെയും ഉപയോഗിച്ച് പഞ്ചായത്തിൽ പകൽ സമയത്ത് കാട് ഇളക്കി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.