കുടുംബാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് ബ്ലോക്ക് നാടിന് സമർപ്പിച്ചു
1598820
Saturday, October 11, 2025 4:55 AM IST
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുകൾനിലയിൽ പണിത ഉമ്മൻചാണ്ടി സ്മാരക പബ്ലിക് ഹെൽത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല ചോലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, കെ.എം. മുഹമ്മദലി, മഞ്ജു ഷിബിൻ,
ലിസി സണ്ണി, ഡോ. കെ.വി. പ്രിയ, ഷൈനി ബെന്നി, ഡോ. സീമ, ഡോ. ജയശ്രീ, മുഹമ്മദ് ഫാസിൽ, ചഷ്മ ചന്ദ്രൻ, റോബർട്ട് നെല്ലിക്കാതെരുവിൽ, സുനീർ മുത്താലം തുടങ്ങിയവർ പ്രസംഗിച്ചു.