ടിപ്പർ ലോറി തലകീഴായി മറിഞ്ഞു
1599352
Monday, October 13, 2025 5:45 AM IST
നാദാപുരം: ടിപ്പർ ലോറി മൺതിട്ടയിലിടിച്ച് തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെ നാദാപുരം -തലശേരി സംസ്ഥാന പാതയിൽ ചേറ്റുവെട്ടിയിൽ കെഎൽ 59 ഇ 2466 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്രീകണ്ഠാപുരം സ്വദേശികളാണ് രക്ഷപ്പെട്ടത്. ശ്രീകണ്ഠാപുരത്ത് നിന്ന് ചെങ്കല്ലുമായി നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ ടയർ പൊട്ടി മൺതിട്ടയിലിടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
ലോറിയാലുണ്ടായിരുന്ന ചെങ്കല്ലുകൾ റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗത തടസമുണ്ടായി. നാദാപുരം പോലീസെത്തി ജെസിബി എത്തിച്ചാണ് റോഡിലെ കല്ലുകൾ നീക്കം ചെയ്തത്.