പഞ്ചദിന പ്രകൃതി കൃഷി പരിശീലന പരിപാടി സമാപിച്ചു
1599355
Monday, October 13, 2025 5:45 AM IST
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിൽ കോഴിക്കോട് "ആത്മ'യുമായി സഹകരിച്ച് നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗിന് കീഴിലെ കമ്മ്യൂണിറ്റി റിസോർസ് പേഴ്സൺമാർക്കായി സംഘടിപ്പിച്ച പഞ്ചദിന പ്രകൃതി കൃഷി പരിശീലന പരിപാടി സമാപിച്ചു.
വിഷയ വിദഗ്ധരായ ഡോ.കെ.എം. പ്രകാശ്, ഡോ. കെ. കെ. ഐശ്വര്യ എന്നിവർ പരിശീലന പരിപാടി ഏകോപിപ്പിച്ചു. കെവികെയിലെ പോളിഹൗസ് കുരുമുളക് നഴ്സറി, ബണ്ടു കൃഷി, തെങ്ങിന്റെ ബണ്ടുകളിൽ വളർത്തിയ പൈനാപ്പിൾ, മരച്ചീനി, മുതലായ ഇടവിളകൾ വളർത്തിയ പ്രകൃതി കൃഷി പ്രദർശന യൂണിറ്റ്, തുടങ്ങിയവ സിആർപിമാർ സന്ദർശിച്ചു.
സമാപന ചടങ്ങിൽ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റുമാരായ ഡോ.പി.എസ്. മനോജ് സർട്ടിഫിക്കറ്റുകൾ നല്കി. ഡോ. ബി. പ്രദീപ്, എ. ദീപ്തി എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് ഔഷധ സസ്യങ്ങളുടെ നടിൽ വസ്തുക്കൾ വിതരണം ചെയ്തു.