പ്രചാരണ ജാഥ നടത്തി
1599877
Wednesday, October 15, 2025 5:00 AM IST
കോഴിക്കോട്: സെക്രട്ടറിയേറ്റിനു മുന്നില്‍ അസോസിയേഷന് നടത്തുന്ന രാപകല്‍ സമരത്തിന്റെ ഭാഗമായി പ്രചാരണ ജാഥയും വിശദീകരണ യോഗവും വെസ്റ്റ്ഹില്‍ എന്‍ജിനിയറിംഗ് കോളജിന് മുന്നില്‍ എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് കെ.ടി. രമേശന് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, എന്‍.പി.രഞ്ജിത്ത്, എന്‍. സന്തോഷ് കുമാര്‍, ബ്രാഞ്ച് സെക്രട്ടറി സി. ലിജിന, ഇ. രോഷ്ന എന്നിവര്‍ പ്രസംഗിച്ചു.
ജാഥയ്ക്ക് പി.അരുണ്‍, കെ.വി. ബാലകൃഷ്ണന്, ആര്. റെജി, സി.ജെ. ലിന്‍സ്, എം. ബബിത, വി. ബെന്ഡിക്ട്, വി. സുഭാഷ് ചന്ദ്രന്, സി.ടി.കെ. രാജേഷ്, ഇ.സുഹൈല്‍, വി.പ്രഗില്, കെ.ജോതിഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.