തോട്ടുമുക്കത്ത് പൊതു കളിസ്ഥലം: ജനകീയ കമ്മിറ്റി രൂപീകരിച്ചു
1599878
Wednesday, October 15, 2025 5:02 AM IST
മുക്കം: തോട്ടുമുക്കത്തെയും പരിസര പ്രദേശങ്ങളിലെയും ആളുകളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന പൊതു കളിസ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തോട്ടുമുക്കത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു. എംഎൽഎ, എംപി, പഞ്ചായത് പ്രസിഡന്റ്, മെമ്പർമാർ, കായിക താരങ്ങൾ തുടങ്ങിയവർ രക്ഷാധികാരികളായും ജെറിൻ ജോൺസൻ ചെയർമാനും, സുബിൻ കൺവീനറും, ആരിഫ് ട്രഷററും ആയിട്ടുള്ള 61 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
തോട്ടുമുക്കം ഹിൽവാലി ഓഡിറ്റോറിയത്തിൽ നടന്ന യോഗം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിജു ബൈജു അധ്യക്ഷത വഹിച്ചു. കളിസ്ഥലം വാങ്ങുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.