ഭിന്നശേഷി കുട്ടികൾക്ക് വിമാനയാത്രയൊരുക്കി
1599876
Wednesday, October 15, 2025 5:00 AM IST
മുക്കം: കുന്നമംഗലം ബിആർസിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വിമാനയാത്ര സംഘടിപ്പിച്ചു. എംഎൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കാണ് 36 കുട്ടികളും 22 രക്ഷിതാക്കളും അടങ്ങുന്ന സംഘം യാത്ര പോയത്.
ബിആർസിയിലെ സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ സുമനസുകളിൽ നിന്ന് ഫണ്ട് ശേഖരിച്ചാണ് അർഹരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും യാത്രക്ക് അവസരം ഒരുക്കിയത്.