തിരുവമ്പാടിയെ കൂണ്‍ഗ്രാമമായി പ്രഖ്യാപിച്ചു
1599666
Tuesday, October 14, 2025 7:40 AM IST
തിരുവമ്പാടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തിരുവമ്പാടി നിയോജകമണ്ഡലത്തെ കൂണ്‍ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഉദ്ഘാടനം തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് നിര്‍വഹിച്ചു. ചെറുകിട,വന്‍കിട കൂണ് സംരംഭകരെ ഒരു കുടക്കീഴില് അണിനിരത്തി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി മാളിയേക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ബെന്നി, ലിസി സണ്ണി, കാര്‍ഷിക വികസന സമിതി അംഗമായ ഗോപിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയമോഹന്‍, കൂണ് കൃഷി വിദഗ്ധന്‍ പി.എ. അബ്ദുല്‍ സത്താര്‍, തിരുവമ്പാടി കൃഷി ഓഫീസര്‍ മുഹമ്മദ് ഫാസില്‍, പുതുപ്പാടി കൃഷി ഓഫീസര്‍ രമ്യ രാജന് എന്നിവര്‍ പങ്കെടുത്തു.