പനി ബാധിച്ചു കുട്ടി മരിച്ചു
1599430
Monday, October 13, 2025 10:11 PM IST
വടകര: വടകരക്കടുത്ത് തോടന്നൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞ് പനി ബാധിച്ച് മരിച്ചു.
രാജസ്ഥാന് സ്വദേശി നിസാമുദ്ദീന്റെ നാലു മാസം പ്രായമുള്ള അനം ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
തോടന്നൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിസാമുദ്ദീനും കുടുംബവും. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരണമടഞ്ഞത്.
വടകര പോലീസ് കേസെടുത്തു. ഏത് തരം രോഗമാണെന്ന് അറിയുന്നതിനു വേണ്ടി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.