പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
1599663
Tuesday, October 14, 2025 7:40 AM IST
കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ വാര്‍ഡുകളിലേക്ക് ഫണ്ട് അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു.
പുതുക്കോട്ട് രവീന്ദ്രന്, ഇ.വി. രാമചന്ദ്രന്, കെ.കെ. വിനോദന്‍, ആനേരി നസീര്‍, വി.പി. ഇബ്രാഹിം, അസീസ് പാറക്കടവ്,പാളയാട്ട് ബഷീര്‍, ഇ.ടി. സരീഷ്,സെഡ് എ. സല്മാന്, പ്രകാശന് കന്നാട്ടി, അസീസ് നരിക്കലക്കണ്ടി,എ.പി. അബ്ദുറഹിമാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.