താമരശേരി ഉപജില്ലാ ശാസ്ത്രോത്സവം
1599662
Tuesday, October 14, 2025 7:40 AM IST
താമരശേരി: താമരശേരി ഉപജില്ലാ ശാസ്ത്രോത്സവം കട്ടിപ്പാറയില്‍ തുടങ്ങി. മേളകളുടെ ഉദ്ഘാടനം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൗളി മാത്യു, അഷ്റഫ് താണ്ടിയേക്കല്‍, എ.കെ.അബൂബക്കര്‍ കുട്ടി, റംസീന നരിക്കുനി, നിതീഷ് കല്ലുള്ളതോട്, മുഹമ്മദ് ഷാഹിം ഹാജി, അനില്‍ ജോര്‍ജ്, വി.സി.ബാബു, മഹേഷ് കെ. ബാബു വര്‍ഗീസ്, കെ.യു.ബെസ്സി, സിസ്റ്റര്‍ ലിന്‍സി, ചിപ്പിരാജ്, കെ.കെ.മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു .