സിഎംഎല്‍ കലോത്സവം: കൂരാച്ചുണ്ട് മേഖല ജേതാക്കള്‍
1599669
Tuesday, October 14, 2025 7:40 AM IST
താമരശേരി: ചെറുപുഷ്പ മിഷന് ലീഗ്, തിരുബാല സഖ്യം താമരശേരി രൂപത കലോത്സവം തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ജിനോ തറുപ്പ്തൊട്ടിയില് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, അല്‍ഫോന്‍സ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍, ജൂനിയര്‍ പ്രസിഡന്റ് ക്രിസ് ബി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
ചെറുപുഷ്പ മിഷന് ലീഗ് രൂപതാതല കലോത്സവത്തില്‍ കൂരാച്ചുണ്ട് മേഖല ഒന്നാം സ്ഥാനവും തിരുവമ്പാടി മേഖല രണ്ടാം സ്ഥാനവും കോടഞ്ചേരി മേഖല മൂന്നാം സ്ഥാനവും നേടി. ശാഖാതലത്തില്‍ കൂരാച്ചുണ്ട്, തിരുവമ്പാടി, ചക്കിട്ടപാറ ശാഖകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
തിരുബാല സഖ്യങ്ങളുടെ മത്സരത്തില്‍ തിരുവമ്പാടി ഫൊറോന ഒന്നാം സ്ഥാനവും പാറോപ്പടി ഫൊറോന രണ്ടാം സ്ഥാനവും കോടഞ്ചേരിഫൊറോനാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടവക തലത്തില്‍ കൂടരഞ്ഞി, വിലങ്ങാട്, പാറോപ്പടി ഇടവകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സമ്മേളനത്തില്‍ ഫാ. സ്കറിയ മങ്കരയില്‍, ഫാ. വിനോയ് പുരയിടത്തില്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. രൂപത സെക്രട്ടറി അരുണ്‍ കണ്ടത്തില്‍, ഓര്‍ഗനൈസര്‍ അനൂപ് ചീരാമറ്റത്തില്, രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ പ്രിന്‍സി, തിരുബാല സഖ്യം വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അലിന് മരിയ, വൈസ് പ്രസിഡന്റ് ആന്‍ മരിയ കൊച്ചുകുടിയില്‍, ജൂനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ലിയ സജി, ബാബു ചെട്ടിപ്പറമ്പില്‍, ജിന്റോ തകിടിയേല്‍, ജോയ് പുതിയാപറമ്പില്‍, ജയ്മോന്, സിനോ തോമാസ്, ജോയ്സി, അബിന്‍ ആക്കാട്ട്, ഷാനി പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി